പാലിയേറ്റിവ് വാർഷികവും പുസ്തകപ്രകാശനവും നടത്തി
ലോകജലദിനം ദിനത്തിൽ "കുടിവെള്ളം ജീവജലം "
എന്ന പുസ്തക പ്രകാശനവും അവാർഡ്
കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് ന്റെ 15 മാത് വാർഷികവും മീഡിയവിഭാഗമായ മൻഡേ വിഷൻ ന്യൂസ് ചാനലിന്റ സംയുകത വാർഷികവും ലോക ജലദിനമായ മാർച്ച 22 നു നടത്തി . കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സെക്രട്ടറിയും ര ചന പബ്ലിക്കേഷൻ ചെയർമാനായ കെ.ഭാസ്ക്കരൻ ഉത്ഘാടനം ചെയ്തു . മീഡിയ വിഭാഗത്തിന്റെ 3 മാത് വാർഷികം ഡോ എബ്രഹാം കരിക്കം നിർവഹിച്ചു.. കേരളം പാലി യേറ്റിവ് കെയർ ഇനിഷ്യേറ്റിവ് പ്രസിഡന്റ് പ്രൊഫ്, ജോൺ കുരാക്കാർ അധ്യക്ഷത വഹി ച്ചു . പുസ്തക പ്രകാശനവും ലോകജലദിനാചരണവും ഡോ റോയ് കുഞ്ഞപ്പി നിർവഹിച്ചു . യോഗത്തിൽ വച്ച് അഞ്ചൽ പാറക്കാട്ട് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ . ആർ അരവിന്ദ് , അരീക്കൻ ആയുർവേദ മാനേജിങ് ഡയറക്ടർ ഡോ , സ്മിത്ത്, കുമാർ ജീവ കാരുണ്യ പ്രവർത്തകൻ അലക്സ് മാമ്പുഴ എന്നിവർക്ക് 2025 ലെ പാലിയേറ്റിവ് അവാർഡ്കൾ നൽകി '
സമ്മേളനത്തിൽ വച്ച് കൊട്ടാരക്കാര മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രി മതി അനിത ഗോപൻ , രാഷ്ട്രപതിയിൽ പോലീസ് മെഡൽ നേടിയ ഡി വൈ എസ് പി എം.എം ജോസ് എന്നിവർക്ക് അവാർഡ് നൽകി ആദരിച്ചു .സമ്മേളനത്തിൽ നീലേശ്വരം സദാശിവൻ , മാതാ ഗുരുപ്രീയ , ഡോ .സുനിൽ കുമാർ , കുഞ്ഞച്ചൻ പരുത്തിയറ , അശോക് കുമാർ , ഡോ .ശശികുമാർ . ഡോ ബാലൻ നായർ , അഡ്വക്കേറ്റ് സാജൻ , ഡോ .വെള്ളിമൺ നെൽസൺ , സാബു നെല്ലിക്കുന്നം ,സജി ചേരൂർ എന്നിവർ പ്രസംഗിച്ചു . റെഞ്ചി മൈലം പാലിയേറ്റിവ് അംബാസഡർ ആയി തെരഞ്ഞെടുക്കപ്പെട്ടു .. സാംകുരാക്കാർ , വൈഷ്ണവി , തങ്കച്ചൻ അഞ്ജനം , ജോർജ് കെ എന്നിവരിടെ ഗാന സദ്യയും നടത്തി . ലോക സമാധാന പ്രമേയം , ജല പ്രതിജ്ഞ എന്നിവ കരീപ്ര രാജേന്ദ്രൻ , ഡോ റോയി കുഞ്ഞാപ്പി എന്നിവർ ചൊല്ലിക്കൊടുത്തു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കൂ :- https://youtu.be/wOjik4N667I
COMRADE SQUARE
A/C AND NON A/C ROOMS AVAILABLE
Kurakar Town centre, Mahatma Road, Pulamon Junction, Kottarakkara, Kerala 691531
9072852220 , 0474 4074359
Comments
Post a Comment